ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ എം.എൽ.എയും സി.പി.എം നേതാവുമായ എ.രാജ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സാനുദ്ദിൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ട് വിധി പറയാൻ മാറ്രിയിരുന്നത്. യു.ഡി.എഫിലെ ഡി. കുമാറാണ് എതിർകക്ഷി.
രാജ പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. രാജയുടെ ജാതി സർട്ടിഫിക്കറ്റിന്റെ നിയമസാധുത അടക്കം വിഷയങ്ങളിൽ സുപ്രീംകോടതി വിശദമായ വാദം കേട്ടിരുന്നു. രാജയ്‌ക്ക് ഉപാധികളോടെ എം.എൽ.എ സ്ഥാനത്ത് തുടരാൻ അനുമതി നൽകി സുപ്രീംകോടതി 2023 ഏപ്രിലിൽ ഇടക്കാല ഉത്തരവിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |