ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കി. കൃത്യയതോടെയും ജാഗ്രതയോടെയുമായിരുന്നു തിരിച്ചടിയെന്നും രാജ്നവാഥ് സിംഗ് പറഞ്ഞു. സൈന്യം കൃത്യമായി ദൗത്യം പൂർത്തികരിച്ചു. സേനയുടെ ദൃഢ നിശ്ചയമാണ് കണ്ടതേെന്നും നിരപരാധികളെ കൊന്നതിന് ഇന്ത്യ പകരം വീട്ടിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടില്ല. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. ഭീകരവാദികളുടെ താവളങ്ങൾ തകർക്കാനായി. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും സേനയെ പൂർണമായി വിശ്വാസത്തിലെടുത്തായിരുന്നു തിരിച്ചടിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കൃത്യമായ ചർച്ചകളോടെയായിരുന്നു നടപടി. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |