ന്യൂഡൽഹി: ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ വടക്കേ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ നിറുത്തിവച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. യുദ്ധഭീഷണി കണക്കിലെടുത്ത് വിദേശ വിമാനങ്ങൾ പാക് വ്യോമപാത ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന ധർമ്മശാല,ലേ, ജമ്മു,ശ്രീനഗർ,അമൃത്സർ,ചണ്ഡീഗഡ് വിമാനത്താവളങ്ങൾ അടച്ചിട്ടും.
ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു,ശ്രീനഗർ,ലേ, ജോധ്പൂർ, അമൃത്സർ,ഭുജ്, ജാംനഗർ,ചണ്ഡിഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്നലെ ഉച്ചവരെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇൻഡിഗോ ഇന്നലെ രാവിലെവരെ 160ഓളം ആഭ്യന്തര സർവീസുകൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വിവിധ വിമാനക്കമ്പനികളുടെ 20 വിമാനങ്ങളും റദ്ദാക്കി.
സ്കൂളുകൾ
അടച്ചിട്ടു
പാക് അതിർത്തിയോട് ചേർന്ന പഞ്ചാബിലെ ഫിറോസ്‌പൂർ,പത്താൻകോട്ട്,അമൃത്സർ ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും ഇന്നലെ അവധി നൽകിയിരുന്നു. ജമ്മു പ്രവിശ്യയിലെ അഞ്ച് അതിർത്തി ജില്ലകളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |