സി.യു.ഇ.ടി യുജി 13 മുതൽ എൻ.ടി.എ നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -യു.ജി, മേയ് 13 മുതൽ. ഇന്നു മുതൽ പരീക്ഷ ആരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, നീറ്റ് യു.ജി പരീക്ഷയുടെ തിരക്കിനിടെ സി.യു.ഇ.ടി പരീക്ഷയ്ക്ക് തയ്യാറാകാൻ കഴിഞ്ഞില്ലെന്ന് യു.ജി.സിയെ എൻ.ടി.എ അറിയിച്ചു. അതോടെയാണ് പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇതോടൊപ്പം സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.
അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട് സർക്കാർ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും 2025-26 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാർത്ഥികൾ www.cee.kerala.gov.inലൂടെ 14ന് വൈകുന്നേരം 5ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിവരങ്ങൾക്ക്www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 04712332120, 2338487,2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |