ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ
2019 ൽ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു
പാർലമെന്റ് ആക്രമണം (2001), പഠാൻകോട്ട് (2016), പുൽവാമ (2019) തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും മാസ്‌റ്റർ ബ്രെയിൻ
ഇയാളുടെ സഹോദരൻ അബ്‌ദുൾ റൗഫ് അസ്ഹറും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ. പുൽവാമ, പഠാൻകോട്ട് ആക്രമണങ്ങളിൽ ഇയാളും സൂത്രധാരൻ
മസൂദ് അസറിനെ കാണാനില്ലെന്നാണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വാദിച്ചത്. എന്നാൽ, ഇയാൾ പാക് ആർമിയുടെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും സഹായത്തോടെ സുരക്ഷിത താവളത്തിൽ തന്നെയുണ്ടെന്ന് ഇന്റലിജൻസ് ഉറവിടങ്ങൾ വ്യക്തമാക്കിയിരുന്നു
1994ൽ കാശ്മീരിലെ അനന്ത്നാഗിൽ വച്ച് ഇന്ത്യൻ സൈന്യം മസൂദിനെ പിടികൂടിയിരുന്നു
1999ൽ ഭീകരർ കാണ്ഡഹാറിൽ വിമാനം റാഞ്ചുകയും മസൂദ് അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭീകരർ 174 യാത്രക്കാരുടെയും 11 വിമാന ജീവനക്കാരുടെയും ജീവൻ വച്ച് വിലപേശിയതോടെ സർക്കാരിന് മസൂദ് അസ്ഹറിനെ മോചിപ്പിക്കേണ്ടി വന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |