പട്ടാമ്പി: പട്ടിത്തറ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് ഓവർസിയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബയോഡാറ്റ, യോഗ്യതാ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അപേക്ഷകർ മേയ് 15ന് 2 മണിക്ക് പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്. തസ്തിക: ഓവർസിയർ (ഗ്രാമപഞ്ചായത്ത്), മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |