ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ കുപ്പായമണിയാൻ തുടങ്ങിയിട്ട് 14 വർഷമായിരിക്കുന്നു.ഇത്രത്തോളം മുന്നോട്ടുപോകാനാകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. കളിക്കാരനെന്ന നിലയിൽ എന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ജീവിതത്തിലേക്ക് എക്കാലവും വേണ്ട പാഠങ്ങൾ പകർന്നു നൽകുകയും ചെയ്ത കാലയളവാണിത്.
വെള്ളക്കുപ്പായത്തിൽ കളിച്ചകാലം വ്യക്തിപരമായി വലിയ ഓർമ്മകളാണ് നൽകുന്നത്.ദിവസങ്ങളോളം കളിക്കളത്തിൽ ചെലവിടുമ്പോഴുണ്ടാകുന്ന മറ്റാരുമറിയാത്ത ചെറിയ ചെറിയ മുഹൂർത്തങ്ങൾ എക്കാലവും ഓർമ്മയിലുണ്ടാവും.
ഈ ഫോർമാറ്റിൽ നിന്ന് വിടപറയുക ഒട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഇതാണ് ശരി. ഇന്ത്യൻ ടീമിനായി എന്നാൽ കഴിയുന്നതെല്ലാം നൽകി. ആഗ്രഹിച്ചതിലേറെ സ്നേഹവും ബഹുമാനവും തിരിച്ചുകിട്ടുകയും ചെയ്തു. നന്ദിയും സ്നേഹവും നിറഞ്ഞ മനസോടെയാണ് വിട പറയുന്നത്. ഒപ്പം കളിച്ചവരോട്, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഓരോരുത്തരോടും നന്ദി പറയുന്നു.
ടെസ്റ്റ് കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോഴെല്ലാം എന്നിൽ ഒരു പുഞ്ചിരിയുണ്ടാകും.
# 269 വിട പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |