കോഴിക്കോട്: മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ആഗോള അംഗീകാരമായ ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസിന്റെ (ഐ.സി.എ) അംഗത്വം ലഭിച്ചു. ഇന്ത്യയിൽ ക്രെഡിറ്റ് സൊസൈറ്റി വിഭാഗത്തിൽ ഐ.സി.എയിൽ അംഗത്വം ലഭിക്കുന്ന കേരളത്തിലെ ആദ്യ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സ്ഥാപനമാണിത്. ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളെ ഒരുമിപ്പിക്കുന്ന ആഗോള വേദിയായ ഐ.സി.എയിൽ അംഗത്വം നേടിയതിലൂടെ മലങ്കര സൊസൈറ്റിയുടെ വിശ്വാസ്യതയും അന്താരാഷ്ട്ര സ്വീകാര്യതയും വർദ്ധിക്കും. കുറഞ്ഞ നിരക്കിൽ ആഗോള സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് നേടി ബിസിനസ് വിപുലീകരിക്കാനും കഴിയും.
2019ൽ 532 അംഗങ്ങളുണ്ടായിരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ബോചെ (ഡോ. ബോബി ചെമ്മണൂർ) പ്രൊമോട്ടറായതോടെ അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം മെമ്പർമാരും, കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 30 ശാഖകളുമായി മികച്ച വളർച്ച നേടി.
നടപ്പു സാമ്പത്തിക വർഷത്തിൽ 50 ശാഖകളും 2030ൽ 25,000 കോടി രൂപയുടെ വിറ്റുവരവും നേടാനാണ് ശ്രമമെന്ന് ചെയർമാൻ ജിസ്സോ ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |