ഒരു വിമാനയാത്രയില്‍ കൗതുകകരവും അസാധാരണവുമായ കാര്യങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ആശങ്കയുണ്ടാക്കുന്ന സംഭവങ്ങള്‍ ആണ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളതെങ്കിലും സന്തോഷം പകരുന്ന ചില കാര്യങ്ങളും വിമാനത്തില്‍ നടത്തുന്ന ആളുകള്‍ നിരവധിയാണ്. അത്തരത്തില്‍ അമേരിക്കയില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വിമാനയാത്രകള്‍ക്കിടയില്‍ വിവാഹങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഈ വിവാഹത്തിന് പ്രത്യേകതയുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം ഏവരേയും അറിയിച്ചാണ് സാധാരണഗതിയില്‍ വിമാനത്തിനുള്ളിലെ വിവാഹ ചടങ്ങുകള്‍ നടക്കാറുള്ളത്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും. പക്ഷേ അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ നടന്ന ഒരു വിവാഹം സഹയാത്രക്കാര്‍ക്ക് പോലും സര്‍പ്രൈസ് ആയി മാറി. വരനായ യുവാവ് സുഹൃത്തുക്കളുമായി നടത്തിയ ഒരു ചാലഞ്ച് ആണ് ആകാശ കല്യാണത്തെ പ്രത്യേകതയുള്ളതാക്കി മാറ്റിയത്.
യുണൈറ്റഡ് എയര്‍ലൈന്‍സിലെ വിവാഹം അതീവ രഹസ്യമായി നടത്തിയ ഒരു ചാലഞ്ചായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്ത് നിന്നുള്ള ജേക് മെലിയും അബിഗെയില്‍ പവറും തമ്മിലുള്ള വിവാഹം യുണൈറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്കും പുതിയ കാഴ്ചയായി. ന്യൂവാര്‍ക്കില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ വധൂവരന്‍മാര്‍ എണീറ്റ് നിന്ന് വിവാഹ പ്രതിജ്ഞയെടുത്ത് തുടങ്ങിയതോടെയാണ് സഹയാത്രികര്‍ പോലും ഇക്കാര്യം അറിഞ്ഞത്.
വരന്‍ വിവാഹക്കാര്യം എയര്‍ലൈന്‍ കമ്പനിയെ അറിയിച്ചപ്പോള്‍ തന്നെ ഇത് രഹസ്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ വിവാഹ ചടങ്ങുകള്‍ അവസാനിക്കുകയും ക്യാബിന്‍ ക്രൂ കേക്കും ഷാംപെയ്‌നും മറ്റ് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തതോടെ ചടങ്ങുകള്‍ അവസാനിച്ചു. തന്റെ സുഹൃത്ത് ക്രൂയിസ് ഷിപ്പില്‍ വെച്ച് വിവാഹം കഴിച്ചപ്പോഴാണ് ജേക്കിന്റെ മനസില്‍ ആകാശ കല്യാണമെന്ന ആഗ്രഹം തോന്നിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |