ന്യൂഡൽഹി : ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന 32 വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനിച്ചതോടെ ഇവിടുത്തെ വിമാന സർവീസുകൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ശ്രീനഗർ രാജ്യാന്തര വിമാനത്താവളം ഇന്നു മുതൽ പ്രവർത്തനക്ഷമമാകും. അവിടെ നിന്നുള്ള ഹജ്ജ് വിമാന സർവീസ് നാളെ പുനരാരംഭിക്കും. രാജ്യാന്തര അതിർത്തിയോടും വ്യോമസേനാ താവളങ്ങളുടെയും സമീപത്തെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്.
തുറന്നവ
1. അധംപൂർ
2. അംബാല
3. അമൃത്സർ
4. അവന്തിപൂർ
5. ബത്തിൻഡ
6. ഭുജ്
7. ബിക്കനേർ
8. ചണ്ഡിഗർ
9. ഹൽവാര
10. ഹിൻഡൻ
11. ജയ്സാൽമേർ
12. ജമ്മു
13. ജാംനഗർ
14. ജോധ്പൂർ
15. കാണ്ട്ല
16. കംഗ്‌ര (ഗഗൽ)
17. കേശോദ്
18. കിഷൻഗഡ്
19. കുളു മണാലി (ഭുന്തർ)
20. ലേ
21. ലുധിയാന
22. മുന്ദ്ര
23. നലിയ
24. പത്താൻകോട്ട്
25. പട്യാല
26. പോർബന്തർ
27. രാജ്കോട്ട്
28. സർസാവ
29. ഷിംല
30. ശ്രീനഗർ
31. തോയിസെ
32. ഉത്തർലായ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |