ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ഇന്ത്യ നല്കിക്കൊണ്ടിരുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന് പറയുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. ഇന്ത്യയുടെ താങ്ങാനാകാത്ത ആക്രമണങ്ങൾക്കു ശേഷം പാകിസ്ഥാന്റെ വിവിധ വ്യോമത്താവളങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളും വ്യാപകമായ നാഷനഷ്ടങ്ങളാണ് വരുത്തിയത്. പാകിസ്ഥാന്റെ തത്രപ്രധാനമായ വ്യോമ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ശേഷമുള്ള അവയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.മെയ് എട്ടിന്ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് പാകിസ്ഥാനിലുള്ള 11 സൈനിക വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാനിലെ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ വ്യാപകമായ നാശനഷ്ടങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ആക്രമണം എത്രത്തോളം കൃത്യതയാർന്നതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം.
സുക്കൂർ (സിന്ധ്), നൂർ ഖാൻ (റാവൽപിണ്ടി), റഹിം യാർ ഖാൻ (തെക്കൻ പഞ്ചാബ്), സർഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കൻ സിന്ധ്), ബൊളാരി (വടക്കൻ തട്ട ജില്ല) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ വിശദമായി കാണിക്കുന്നത്. പാസ്രൂർ, സിയാൽകോട്ട് എന്നീ റഡാർ കേന്ദ്രങ്ങൾ കൃത്യമായ യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ഇന്ത്യ ലക്ഷ്യമിട്ടു. മെയ് പത്തിന് 26ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |