കൊച്ചി: വ്യാപാര, രാഷ്ട്രീയ യുദ്ധങ്ങൾ ഒഴിഞ്ഞതോടെ തിങ്കളാഴ്ച മുന്നേറിയ ഓഹരി വിപണിയിൽ നിന്ന് ലാഭമെടുക്കാൻ നിക്ഷേപകർ സൃഷ്‌ടിച്ച ലാഭമെടുപ്പിൽ ഇന്നലെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്‌ടം നേരിട്ടു. ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘർഷം വീണ്ടും വർദ്ധിക്കുമെന്ന ആശങ്കയും വിപണിക്ക് തിരിച്ചടിയായി. സെൻസെക്‌സ് 1,281.68 പോയിന്റ് നഷ്‌ടവുമായി 81,148.22ൽ അവസാനിച്ചു. നിഫ്‌റ്റി 346.35 പോയിന്റ് ഇടിഞ്ഞ് 24,578.35ൽ എത്തി. അതേസമയം ചെറുകിട, ഇടത്തരം ഓഹരികളിൽ കാര്യമായ ഇടിവുണ്ടായില്ല. വാഹന, ധനകാര്യ, ഐ.ടി, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്. ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയ ഓഹരികൾ ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.
ടാറ്റ മോട്ടോഴ്‌സ് അറ്റാദായത്തിൽ ഇടിവ്
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ അറ്റാദായം 51.2 ശതമാനം ഇടിഞ്ഞ് 24,578.35 കോടി രൂപയിലെത്തി. വരുമാനം സ്ഥിരതയിലാണെങ്കിലും ഉത്പാദന ചെലവിലെ വർദ്ധനയാണ് ടാറ്റ മോട്ടോഴ്‌സിന് തിരിച്ചടിയായത്. ഉത്പാദന ചെലവിലെ വർദ്ധന ലാഭക്ഷമത കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |