ദുബായ്:കേരളത്തിൽ സിലിക്കൺവാലി മോഡൽ വ്യവസായ ഇക്കോസിസ്റ്റം ഒരുക്കുന്ന ടാൽറോപ് യു.എ.ഇ യിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ടാൽറോപ് ഖലീജ് ടൈംസ് ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20ന് ദുബായിൽ നടക്കും.
ലോകത്തെ 193 രാജ്യങ്ങളിലേക്കും ഇക്കോസിസ്റ്റം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ടാൽറോപ്പിന്റെ പദ്ധതിയിലെ ആദ്യ ഘട്ടത്തിൽ 20 രാജ്യങ്ങളിലേക്കാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. യു.എ.ഇയിൽ നിന്നാണ് ടാൽറോപിന്റെ രാജ്യാന്തര വികസനത്തിന് തുടക്കമിടുന്നത്.
യു.എ.ഇയുമായി ചരിത്രപരമായ പങ്കാളിത്തം ഒരുക്കുന്ന ഫ്യുച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടിയിൽ ടാൽറോപ്പിന്റെ ഇക്കോസിസ്റ്റത്തെ കുറിച്ച് വിശദമായ സെഷനുകൾ നടക്കും.
ടാൽറോപിലൂടെ വളരുന്ന സ്റ്റാർട്ടപ്പുകളെ വിദേശ നിക്ഷേപകരുമായും ഗ്ലോബൽ സ്റ്റാർട്ടപ്പ് നിക്ഷേപകരുമായി ബന്ധിപ്പിക്കാനാണ് ഉച്ചകോടി നടത്തുന്നത്. യു.എ.ഇയിൽ നിർമ്മിക്കുക, ഇന്ത്യയിൽ വികസിപ്പിക്കുക, ആഗോളതലത്തിൽ സ്‌കെയിൽ ചെയ്യുകയെന്ന ആശയമാണ് ടാൽറോപ് ഇതിലൂടെ നടപ്പാക്കുന്നത്.
ഫ്യുച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി യു.എ.ഇയിൽ ടാൽറോപിന്റെ ചരിത്രം തിരുത്തിയെഴുതുമെന്ന് ടാൽറോപ് കോ-ഫൗണ്ടർമാരായ സി.ഇ.ഒ സഫീർ നജുമുദ്ദീനും സി.എഫ്.ഒ അനസ് അബ്ദുൽ ഗഫൂറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |