ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ നൽകിയേക്കും
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറിയേക്കും. ഇതോടെ രാജ്യത്തെ ബാങ്കിംഗ് സിസ്‌റ്റത്തിലെ പണലഭ്യത ആറ് ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി ഗണ്യമായി മെച്ചപ്പെടാനും സിസ്‌റ്റത്തിൽ അധിക തുക ലഭ്യമാകാനും റിസർവ് ബാങ്ക് നടപടി സഹായകരമാകും. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ചാഞ്ചാട്ടങ്ങളും റിസർവ് ബാങ്കിന്റെ ധന സ്ഥിതി മെച്ചപ്പെടാൻ സഹായിച്ചതാണ് കേന്ദ്ര സർക്കാരിലേക്ക് അധിക പണം നൽകാൻ അവസരമൊരുക്കിയത്.
വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളിൽ വലിയ തോതിൽ വാങ്ങിക്കൂട്ടിയ യു.എസ് കടപ്പത്രങ്ങളിൽ നിന്ന് മികച്ച വരുമാനമാണ് റിസർവ് ബാങ്കിന് ലഭിച്ചത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാനായി വിപണിയിൽ അമേരിക്കൻ ഡോളർ വിറ്റഴിച്ചതിൽ നിന്നും ലഭിച്ച ലാഭവും റിസർവ് ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി. ആഭ്യന്തര കടപ്പത്രങ്ങളിൽ നിന്നും വമ്പൻ വരുമാനമാണ് കേന്ദ്ര ബാങ്കിന് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |