പത്തനംതിട്ട : അദ്ധ്യാപനം ഏറ്റവും ശ്രേഷ്ഠമായ ജോലിയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. ജില്ല ഹയർസെക്കൻഡറി ഇക്കണോമിക്‌സ് അസോസിയേഷന്റെ (ഇക്കോ പി.ടി.എ) യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി .സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എസ്. ശ്രീവിദ്യയെ ചെങ്ങന്നൂർ ആർ.ഡി.ഡി കെ.സുധ അനുമോദിച്ചു. അഡ്വ.സുരേഷ് സോമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ബ്രോഷർ പ്രകാശനം ചെയ്തു. ഇക്കോ പി ടി എ പ്രസിഡന്റ് കെ.എൻ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പി.ആർ.ഗിരീഷ് ,ജോൺ വർഗീസ്, ടിറ്റിമോൾ അഗസ്റ്റിൻ, എൻ.റോസിലി, സുജാത.ജി, മിനി സഖറിയ എന്നിവർക്ക് യാത്രയയപ്പ് നൽകി. ജിനു ഫിലിപ്പ്, ജെ.പ്രദീപ്കുമാർ, കെ.എസ്.അനിത , ഗിരീഷ് കുമാർ, ഡോ.സന്തോഷ് കുമാർ, ഡോ.അനിതാ ബേബി, ഷാജമോൻ, പ്രീത.എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |