തിരുവല്ല : കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷന്റെ ലഹരി ബോധവത്കരണ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. കെ.സി.സി ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് മുഖ്യസന്ദേശം നൽകി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിനു തുമ്പുംകുഴി, ക്നാനായ സമുദായ മാനേജിംഗ് കമ്മിറ്റിയംഗം തോമസുകുട്ടി തേവരുമുറിയിൽ, കെ.സി.സി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റ്റിറ്റിൻ തേവരുമുറിയിൽ, ജോജി പി.തോമസ്, ലിനോജ് ചാക്കോ, സോക്കർ സ്കൂൾ മാനേജർ ലിജോ കുറിയിടം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |