ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ജീവനക്കാരനെ പുറത്താക്കി ഇന്ത്യ. ഇയാളെ 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കാൻ ഹൈക്കമ്മിഷന്റെ ചാർജ് ഡി അഫയേഴ്‌സിന് നിർദ്ദേശം നൽകി. 'ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ' എന്നു സൂചിപ്പിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. അതേസമയം ഇയാൾക്ക് പാക് ചാര ഏജൻസി ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാനിലേക്ക് കൈമാറിയതിന് പഞ്ചാബ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്‌ത രണ്ടുപേരിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.രഹസ്യ വിവരങ്ങൾ നൽകുന്നതിന് ഇരുവർക്കും ഓൺലൈൻ വഴി പണം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |