ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ജനങ്ങളിലെത്തിക്കാൻ 11 ദിവസം നീളുന്ന തിരംഗ യാത്രാ പ്രചാരണത്തിന് ബി.ജെ.പി ഇന്നലെ തുടക്കമിട്ടു. 23 വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യാത്രകൾ സംഘടിപ്പിക്കും. ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌ത, ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചുഗ്, പാർട്ടി ഡൽഹി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ തുടങ്ങിയ നേതാക്കൾ നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം അണിചേർന്നു. കർത്തവ്യ പഥിൽ നിന്ന് ദേശീയ യുദ്ധ സ്‌മാരകം വരെയായിരുന്നു യാത്ര. ഹരിയാനയിലെ വിവിധയിടങ്ങളിലും അഹമ്മദാബാദ് ഉൾപ്പെടെ നഗരങ്ങളിലും വൻആവേശം നിറച്ച് വിമുക്ത ഭടന്മാരും ജനങ്ങളും പങ്കെടുത്തു. ബെംഗളൂരുവിൽ നാളെയാണ് തിരംഗ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |