തിരുവനന്തപുരം: കേഡലിന് വശശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. അയാളുടെ പ്രായവും മാനസിക പ്രശ്നങ്ങളും പരിഗണിക്കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും ജന്മം നൽകിയ അമ്മയെയും സഹോദരിയെയും എങ്ങനെ കൊല്ലാൻ കഴിയുമെന്നും പ്രതി പുറത്തിറങ്ങിയാൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ആർക്ക് നൽകാനാവുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ പരിധിയിൽ ഇത് വരില്ലെന്ന് വിലയിരുത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
6 വർഷം കഴിഞ്ഞ്
പുറത്തിറങ്ങാം
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കേഡൽ ആറുവർഷം കഴിഞ്ഞ് ജയിൽ മോചിതനാവാൻ സാദ്ധ്യതയുണ്ട്. ജീവിതാവസാനം വരെ തടവ് എന്ന് വിധിന്യായത്തിൽ ഇല്ലെന്നാണ് സൂചന. ഇങ്ങനെയുള്ള കേസുകളിൽ 14വർഷത്തെ തടവുശിക്ഷയെന്നാണ് ജീവപര്യന്തത്തെ വ്യാഖ്യാനിക്കുന്നത്. മറ്റു കുറ്റകൃത്യങ്ങളിലായി അനുഭവിക്കേണ്ട 12 വർഷം കഠിനതടവും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. 2017മുതൽ ജയിലിലുള്ള കേഡൽ നിലവിൽ 8വർഷത്തെ ശിക്ഷയനുഭവിച്ചു. ഇനി ആറു വർഷത്തിനു ശേഷം കേഡലിന് മോചിതനാവാം. ജയിലിലെ നല്ലനടപ്പ് അടക്കം പരിഗണിച്ച് സർക്കാരാണ് തീരുമാനമെടുക്കുക. മാനസിക പ്രശ്നങ്ങളുള്ളതിനാൽ കേഡലിന് ഇതുവരെ പരോൾ നൽകിയിട്ടില്ല. അർഹമായ പരോൾ കാലാവധിയടക്കം പരിഗണിച്ച് നേരത്തേ മോചിതനാവാനും സാദ്ധ്യതയുണ്ട്. ജയിൽ, പൊലീസ് അധികൃതരുടെ റിപ്പോർട്ടുകളായിരിക്കും ഇതിൽ നിർണായകമാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |