വാഷിംഗ്ടൺ: 10 വർഷത്തിന് ശേഷം ലോഗോയിൽ മാറ്റംവരുത്തി ഗൂഗിൾ. ഗൂഗിളിന്റെ ' ജി ' (ഇംഗ്ലീഷ് അക്ഷരം) ലോഗോയിലാണ് മാറ്റം. ജിയിൽ ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു നേരത്തെ വിന്യസിച്ചിരുന്നത്. എന്നാലിപ്പോൾ ഈ നിറങ്ങളെ ഗ്രേഡിയന്റ് ഡിസൈനിൽ വിന്യസിച്ചാണ് പുതിയ മാറ്റം. ഐ.ഒ.എസ്, പിക്‌സൽ ഫോണുകളിലാണ് പുതിയ ലോഗോ ആദ്യം ലഭ്യമാവുക. അതേ സമയം, ഗൂഗിളിന്റെ പ്രധാന വേർഡ്മാർക്ക് ലോഗോയിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |