തിരുവല്ല : താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റായി സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം അഡ്വ.പ്രമോദ് ഇളമണിനെ തിരഞ്ഞെടുത്തു. സി.പി.എം ഏരിയാ സെക്രട്ടറി ബിനിൽകുമാറിനെ സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായും തിരഞ്ഞെടുത്തു. നേരത്തെ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിനിൽകുമാർ, അഡ്വ.പ്രമോദ് ഇളമൺ, ടി.ഡി.മോഹൻദാസ്, രജി സുകുമാരൻ, കെ.എൻ.രാജപ്പൻ, ഹരികുമാർ, ഉഷാ രാജു, കെ.എസ്.രാധമ്മ, പ്രകാശ് ബാബു, പി.ബി.അഭിലാഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. തിരുവല്ല അസി.രജിസ്ട്രാർ ബിനു വരണാധികാരിയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |