കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികൾ 37 ശതമാനം വാർഷിക വർദ്ധനവോടെ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പകൾ 43 ശതമാനം വാർഷിക വർദ്ധനവോടെ 1,08,648 കോടി രൂപയിലെത്തി.
സംയോജിത അറ്റാദായം 20 ശതമാനം വാർഷിക വർദ്ധനവോടെ 5,352 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 28 ശതമാനം വാർഷിക വർദ്ധനവോടെ 5,201 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഇവയെല്ലാം കമ്പനിയുടെ ചരിത്രത്തിലെ റെക്കാഡ് നേട്ടങ്ങളാണ്.
സ്വർണ പണയ വായ്പ ആസ്തികൾ 41 ശതമാനം വാർഷിക വളർച്ചയോടെ 1,02,956 കോടി രൂപയിലെത്തി. ബ്രാഞ്ചുകളിലെ ശരാശരി സ്വർണ പണയ വായ്പ ആസ്തികളും റേക്കാഡ് നേട്ടമായ 21.21 കോടി രൂപയിൽ എത്തി. തങ്ങളുടെ ലോക്കറുകളിൽ 208 ടൺ സ്വർണം എന്ന റെക്കോർഡ് ശേഖരം ഉള്ളതായും കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് 26 രൂപ എന്ന നിലയിൽ 260 ശതമാനം ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചു.
സംയോജിത വായ്പ ആസ്തികൾ 1 ലക്ഷം കോടി രൂപയെന്ന ചരിത്രപരമായ നാഴികക്കല്ലു പിന്നിട്ടു. വൈവിദ്ധ്യവൽകൃതമായ സാമ്പത്തിക സേവന ഗ്രൂപ്പായി ഉയരാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ജോർജ് ജേക്കബ് മുത്തൂറ്റ്,
ചെയർമാൻ
മുത്തൂറ്റ് ഫിനാൻസ്
സ്വർണ പണയ വ്യവസായ മേഖലയിലെ വിശ്വസനീയ പങ്കാളി എന്ന സ്ഥാനം ഊട്ടിയുറപ്പിക്കാനായി. സ്വർണ പണയ ബിസിനസിന് ഒപ്പം മറ്റു മേഖലകളും മികച്ച വളർച്ച കൈവരിച്ചു.
ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്,
മാനേജിംഗ് ഡയറക്ടർ
മുത്തൂറ്റ് ഫിനാൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |