തിരുവനന്തപുരം:സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.എല്ലാ സ്‌കൂളുകളിലും ഉദ്ഘാടനം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണമെന്നും അതിനുശേഷമായിരിക്കണം സ്‌കൂൾതല/ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ആത്മഹത്യ പ്രവണതയ്‌ക്കെതിരെ ബോധവത്കരണം,ടെലി കോൺഫറൻസിംഗ്,പരീക്ഷാപേടി ഒഴിവാക്കുന്നത് സംബന്ധിച്ച് പരിപാടികളുടെ ഉദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |