തൃശൂർ : സർവശ്രേഷ്ഠമായ ഭാരതീയ സംസ്‌കൃതിയും ചരിത്രവും എത്രമാത്രം ശക്തമായിരുന്നെന്നും നാരീശക്തിയുടെ മഹത്വപൂർണമായ ആവിഷ്‌ക്കാരം അതിന്റെ സവിശേഷതയായിരുന്നെന്നും തെളിയിക്കുന്നതാണ് റാണി അഹല്യാബായ് ഹോൾക്കറുടെ ചരിത്രമെന്ന് ബാൻസുരി സ്വരാജ് എം.പി. റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ ആസ്ഥാനത്ത് നടന്ന സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ:നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, നവ്യ ഹരിദാസ്, സ്മിത മേനോൻ, ജസ്റ്റിൻ ജേക്കബ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ,വി.ടി.രമ, സിനി മനോജ് ഷാജി രാഘവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |