പ്രിസൺ ഓഫീസർക്ക് മർദ്ദനം
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യ പ്രതിയായ അലുവ അതുൽ കൊല്ലം ജില്ലാ ജയിലിൽ അക്രമം അഴിച്ചുവിട്ടു. ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതി ഓഫീസിലെ കമ്പ്യൂട്ടർ അടിച്ചുതകർത്തു. ഡെപ്യൂട്ടി
പ്രിസൺ ഓഫീസർ അഭിലാഷിനെയാണ് ഇയാൾ മർദ്ദിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയുടെ പേരിലുള്ള കാന്റീൻ കാർഡിൽ പണം എൻട്രി
ചെയ്യുന്നതിൽ താമസം ഉണ്ടായതാണ് പ്രകോപനത്തിന് ഇടയാക്കിയത്. നെറ്റ് വർക്ക് തകരാരാറിനെ തടുർന്നാണ് കാർഡ് വിതരണം ചെയ്യാൻ താമസം ഉണ്ടായത്. എന്നാൽ ഇതൊന്നും കേൾക്കാൻ തയാറാകാത്ത പ്രതി ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും അക്രമം നടത്തുകയുമായിരുന്നു. ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും അതുലിനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |