ന്യൂഡൽഹി: പാകിസ്ഥാനെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇന്ത്യയുടെ അഭിമാന സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ലോകരാജ്യങ്ങളിൽ സൂപ്പർ ഹിറ്റ്. ഇന്ത്യൻ അതിർത്തിക്കകത്ത് നിന്നു കൊണ്ടു തന്നെ പാകിസ്ഥാനെ പാഠം പഠിപ്പിച്ച രാജ്യത്തിന്റെ കരുത്താണ് ബ്രഹ്മോസ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്ലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, ചിലി, അർജന്റീന, വെനസ്വേല, മദ്ധ്യകിഴക്കൻ രാജ്യങ്ങളായ ഈജിപ്‌ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവയ്‌ക്ക് പുറമെ വിയറ്റ്നാം, മലേഷ്യ, സൗത്ത് ആഫ്രിക്ക, ബർഗേറിയ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താത്പര്യം അറിയിച്ചു.
ചൈനയെ ചെറുക്കാൻ
വിയറ്റ്നാമിന് വേണം
വിയറ്റ്നാമുമായി 700 മില്യൺ യു.എസ് ഡോളറിന്റെ ഇടപാട് അന്തിമഘട്ടത്തിലാണ്. ചൈനയ്‌ക്കെതിരെ സമുദ്ര പ്രതിരോധത്തിന്റെ ശേഷി കൂട്ടാനാണ് വിയറ്റ്നാം വാങ്ങുന്നത്. സുഖോയ് ഫൈറ്റർ ജെറ്റുകളിൽ ഘടിപ്പിക്കാനും, കേദ- ക്ലാസ് യുദ്ധകപ്പലുകളിൽ വിന്യസിക്കാനുമാണ് മലേഷ്യയ്‌ക്ക് വേണ്ടത്. കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പൻസിന് മിസൈലുകൾ കൈമാറിയിരുന്നു. 2022ൽ 375 മില്യൺ യു.എസ് ഡോളറിന്റെ കരാറാണ് ഒപ്പിട്ടിരുന്നത്.
നിർമ്മാണ ചെലവ്
4.75 മില്യൺ ഡോളർ
ഒരു ബ്രഹ്മോസിന് 4.75 മില്യൺ യു.എസ് ഡോളറാണ് നിർമ്മാണ ചെലവ്
യൂണിവേഴ്സൽ ലോംഗ് റേഞ്ച് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ സംവിധാനം
കരയിലും കടലിലും ആകാശത്തും നിന്ന് പ്രഹരിക്കാൻ മൂന്നു മാേഡലുകൾ
ഖര പ്രൊപ്പല്ലന്റ് ബൂസ്‌റ്റർ എൻജിൻ. ആദ്യ ഘട്ടത്തിൽ എൻജിൻ മിസൈലിനെ സൂപ്പർ സോണിക് വേഗത്തിലേക്ക് കൊണ്ടുപോകും. രണ്ടാംഘട്ടത്തിൽ മിസൈൽ വേർപെട്ട് ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കും.
ഇന്ത്യയ്ക്കായി ഡി.ആർ.ഡി.ഒയും റഷ്യയുടെ എൻ.പി.ഒ.എമ്മും ഇവിടെ വികസിപ്പിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |