പിശാചിന്റെ വഴിയിൽ വീടുവയ്ക്കരുത്, പലമരം ചേർന്നാൽ പെണ്ണുപിഴയ്ക്കും എന്നുള്ളതൊക്കെ വീടുനിർമാണവുമായി ബന്ധപ്പെട്ട ചില ചാെല്ലുകളാണ്. ഇവയെ വെറും ചൊല്ലുകൾ എന്നുപറഞ്ഞ് തള്ളിക്കളയല്ലേ. ഇവയിലെല്ലാം ഒത്തിരികാര്യങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. ശാസ്ത്രീയ വശം അനുസരിച്ചും ഇത് ശരിയുമാണ്. അവയെക്കുറിച്ച് പരിശോധിക്കാം
പിശാചിന്റെ വഴിയിൽ ഒരിക്കലും വീടുവയ്ക്കരുതെന്ന് പറയുന്നത് പുരയിടത്തിന്റെ അതിരിനോട് ചേർന്ന് വീടുവയ്ക്കരുതെന്നാണ്. അതിരുകളിൽ മതിൽക്കെട്ടുക്കൾ ഉണ്ടാവും. അതിനാൽ അതിരിനോട് ചേർന്ന് വീടുവച്ചാൽ വായുവും വെളിച്ചവും വീടിനുള്ളിലേക്ക് കടക്കുന്നത് തടയും. മാത്രമല്ല നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് അതിരിൽ നിന്ന് നിശ്ചിത അകലത്തിൽ മാത്രമേ വീടുവയ്ക്കാവൂ എന്നുമുണ്ട്. ഇത് ലംഘിച്ചാൽ പ്ലാനിന് അനുമതി ലഭിക്കില്ലെന്നും പ്രത്യേകം ഓർക്കണം.
പലമരം ചേർന്നാൽ പെണ്ണുപിഴയ്ക്കും എന്ന ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നത് വീടിന്റെ കെട്ടുറപ്പാണ്. ചിലർ ഭംഗിക്കുവേണ്ടിയും പണക്കൊഴുപ്പ് കാണിക്കാൻ വേണ്ടിയും തേക്ക്, വീട്ടി, പ്ലാവ് തുടങ്ങി പലതരം മരങ്ങളുടെ തടികൊണ്ട് പ്രധാന വാതിലോ മുറികളുടെ വാതിലുകളോ ഒക്കെ നിർമ്മിക്കാറുണ്ട്. ഇത് അപകടമാണെന്നാണ് ചൊല്ല് വ്യക്തമാക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മരത്തടി ചുരുങ്ങുകയും വികസിക്കുകയും ചെയ്യാറുണ്ടല്ലോ. എന്നാൽ ഓരോ കാലാവസ്ഥയിലും ഒരാേ മരങ്ങൾക്ക് ഇത് വ്യത്യസ്തമായിരിക്കും. അതിനാൽ പല മരങ്ങളുടെ പലകകൾ ചേർത്ത് വാതിലുകൾ നിർമ്മിക്കുമ്പോൾ കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് പലകൾക്കിടയിൽ വിടവ് ഉണ്ടാവുകയോ പലകകൾ വളയുകയോ ഒക്കെ ചെയ്യും. ഇത് വാതിൽ ശരിയായ രീതിയിൽ അടയ്ക്കുന്നതിനും പൂട്ടുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. ഇത് വീടിന്റെ സുരക്ഷയെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |