കൊച്ചി: ഫെഡറൽ ബാങ്കിന്റെ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ഫൈനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാലി പ്രൈം, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, വെൽഡിംഗ്, ജെറിയാട്രിക് കെയർ അസിസ്റ്റന്റ്, റെഫ്രിജറേഷൻ ആൻഡ് എ.സി ടെക്‌നിഷ്യൻ, സ്പെഷ്യൽ ചിൽഡ്രൻ കെയർ എന്നിവയിലാണ് പരിശീലനം. ബി.ബി.എ, ബി.കോം, എം.കോം യോഗ്യതയുള്ള, 20-35 പ്രായക്കാർക്ക് അപേക്ഷിക്കാം. മൂന്നരമാസമാണ് പരിശീലന കാലാവധി. വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/3T8gWfrzY2eMNY8TA. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 31. ഫോൺ: 9809627539, 8848481003, 9895756390.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |