കൊച്ചി: അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായ ഐ.ടി കമ്പനിയായ ടെസ്റ്റിംഗ് മേവൻസിന്റെ നവീകരിച്ച ഓഫീസ് കാർണിവൽ ഇൻഫോപാർക്കിൽ ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്‌തു. മലയാളികളായ ഫെബി ജോർജും ജയൻ ജോസഫും 2015 ലാണ് ടെസ്റ്റിംഗ് മേവൻസ് ആരംഭിച്ചത്. സോഫ്‌റ്റ്‌വെയർ ടെസ്റ്റിംഗ്, കൺസൾട്ടൻസി, വിദഗ്ദ്ധോപദേശം എന്നിവയാണ് കമ്പനിയുടെ സേവനം. ടെസ്റ്റിംഗ് സംവിധാനം, നൈപുണ്യവികസനം എന്നിവയാണ് ഒരുക്കുന്നത്. പുതിയ ഓഫീസിന്റെ നവീകരണത്തോടെ പ്രവർത്തനം വിപുലീകരിക്കുമെന്ന് ഫെബി ജോർജ് അറിയിച്ചു. നൂതനസാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനും അതുവഴി നൈപുണ്യ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും ടെസ്റ്റിംഗ് മേവൻസിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |