കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളായ ജനറൽ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയവയുടെ പലിശ കെ.എസ്.എഫ്.ഇ പുതുക്കി. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും ഒരു വർഷം മുതൽ രണ്ട് വർഷത്തേക്ക് 8 ശതമാനമായും രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് 7.75 ശതമാനമായും പലിശ കൂടും. ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പലിശ 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി.
വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75 ശതമാനം പലിശയിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60ൽ നിന്നും 56 വയസായി കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |