കൊച്ചി: കെൽട്രോൺ വികസിപ്പിച്ച കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ(കെ.എസ്.എ.സി.സി) പുതിയ വെബ് പോർട്ടലിൽ ഫീൽഡ് സ്റ്റാഫിന് പ്രായോഗിക പരിജ്ഞാനത്തിനായി പരിശീലനം സംഘടിപ്പിച്ചു. കെ.എസ്.എ.സി.സിയുടെ ചെയർമാൻ ഷിരീഷ് കേശവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോർഡ് ഒഫ് പബ്ളിക് സെക്‌ടർ ട്രാൻസ്‌ഫോർമേഷൻ(ബി.പി.ടി) ചെയർമാൻ അജിത് കുമാർ പരിശീലനം ഉദ്ഘാടനം ചെയ്‌തു. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ വൈസ് അഡ്മിറൽ ശ്രീകുമാർ നായർ മുഖ്യ അതിഥിയായി.
മികച്ച ഒരു ഓൺലൈൻ സിസ്റ്റം വികസിപ്പിച്ചതിന് കെ.എസ്.എ.സി.സിയുടെ ഉപഹാരം ബി.പി.ടി ചെയർമാൻ അജിത് കുമാർ കെൽട്രോൺ എം.ഡി ശ്രീകുമാർ നായർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |