പെരുമ്പാവൂർ: നിയമവിരുദ്ധമായി വന്യജീവി ഭാഗങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് വേടൻ എന്ന ഹിരൺദാസ് മുരളിക്ക് എതിരെ നിയമാനുസൃതം നടപടി സ്വീകരിച്ച കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ എടുത്ത സർക്കാർ നടപടിയിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്കെതിരെയുള്ള നടപടി പുന:പരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഒ. എ അൻവർ സാദിക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിജു, ജില്ലാ സെക്രട്ടറി കെ.സി ഡായി, ജില്ലാ ഖജാൻജി തമീം കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |