' കെനിഷ വെളിച്ചം
പകരുന്ന കൂട്ടുകാരി'
ഭാര്യ ആർതി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ രവി മോഹൻ ജയംരവി). കെനിഷയുമായുള്ള ബന്ധം രവി മോഹൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണ് കുറിപ്പ്.
''എന്റെ സ്വകാര്യ ജീവിതം സത്യമോ അനുകമ്പയോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് ആഴത്തിലുള്ള ആഘാതമാണ് ഏൽപ്പിക്കുന്നത്. എന്റെ നിശ്ശബ്ദത ഒരു ബലഹീനതയായിരുന്നില്ല, അത് അതിജീവനമായിരുന്നു. വർഷങ്ങളോളം നീണ്ടുനിന്ന ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക പീഡനങ്ങളെ അതിജീവിച്ച ആളാണ് താൻ. ഈ വർഷങ്ങളിൽ എന്റെ സ്വന്തം മാതാപിതാക്കളെ കാണാൻ കഴിയാതെ ഞാൻ ഒറ്റപ്പെട്ടിരുന്നു. എന്റെ ദാമ്പത്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ആത്മാർത്ഥമായി ശ്രമിച്ചിട്ടും അതിനു കഴിയാതെപോയി.
സാമ്പത്തിക നേട്ടത്തിൽ വേരൂന്നിയ ഒരു പൊതു ആഖ്യാനത്തിലെ ഉപകരണങ്ങളായി എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നു. എന്റെ സ്വന്തം കുട്ടികളെ ഒരിക്കലും കാണാതിരിക്കാനും സമീപിക്കാനും കഴിയാത്തവിധം ബൗൺസർമാർ ഇപ്പോൾ എല്ലായിടത്തും അവരോടൊപ്പം പോകുന്നു. എന്നിട്ടും ഒരു പിതാവ് എന്ന നിലയിൽ എന്റെ പങ്കിനെ നിങ്ങൾ ചോദ്യം ചെയ്യുന്നു. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവർക്കായി നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികൾ, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എന്റെ കരിയർ തീരുമാനങ്ങൾ എന്നിവ അടിയറവച്ച് വൻതോതിൽ സാമ്പത്തിക വായ്പകളിൽ കുടുങ്ങി. എന്റെ മുൻ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കൾക്കുമായി ജീവിക്കുകയായിരുന്നു ഞാൻ. എന്റെ വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും 5 വർഷത്തിലേറെയായി എന്റെ സ്വന്തം മാതാപിതാക്കൾക്ക് അയയ്ക്കാനായില്ല. മുങ്ങിമരിക്കുന്ന ഒരാളെ രക്ഷിക്കാൻ തീരുമാനിച്ച ഒരു സുഹൃത്തായിരുന്നു കെനിഷ ഫ്രാൻസിസ്. ഞാൻ എന്റെ സ്വന്തം വീട്ടിൽ ഒരു നൈറ്റ് സ്യൂട്ട് ധരിച്ച് നഗ്നപാദനായി ഇറങ്ങിയ ഒരു രാത്രിയിൽ എന്റെ പഴ്സ്, വാഹനങ്ങൾ, രേഖകൾ, എന്റെ സാധനങ്ങൾ, എന്റെ അന്തസ് എന്നിവ പോലും നഷ്ടപ്പെട്ടപ്പോൾ അവർ എന്റെ കൂടെ നിന്നു. അതിനു കെനിഷ മടിച്ചില്ല. അവർ പതറിയില്ല. അവർ വെളിച്ചം പകരുന്ന ഒരു കൂട്ടുകാരിയാണ്. രവി മോഹൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |