കൊച്ചി: സമൂഹമാദ്ധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷൻ ഫോറം. കൊച്ചി ലുലു മാളിൽ സംഘടിപ്പിച്ച ലുലു ഫാഷൻ ഫോറത്തിൽ ഫാഷൻ ലോകവും സമൂഹമാദ്ധ്യമ സ്വാധീനവും എന്ന ചർച്ചയിൽ നടൻ ജിനു ജോസഫ്, ഇൻഫ്ളുവൻസറും ആരോഗ്യ വിദഗ്ദ്ധയുമായ ഡോ. ഫാത്തിമ നെലുഫർ ഷെറിഫ്, അസിസ്റ്റന്റ് പ്രൊഫസറും അക്കാഡമിക് വിദഗ്ദ്ധയുമായ മുക്തി സുമംഗള, സെലിബ്രിറ്റി കോസ്റ്റും സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീൻ എന്നിവർ അതിഥികളായി. അവതാരകനും നടനുമായ രാകേഷ് കേശവായിരുന്നു മോഡറേറ്റർ.
ഇ കൊമേഴ്സ് രംഗത്ത് കാതലായ മാറ്റമാണ് സമൂഹമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ സാദ്ധ്യമായതെന്ന് ഡോ. ഫാത്തിമ നെലുഫർ ഷെറിഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |