കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ തട്ടിപ്പുകാരായ വെബ്‌സൈറ്റുകളെ തൽസമയം തിരിച്ചറിയാനും തടയാനും ലോകത്തിലെ ആദ്യത്തെ ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയൽ സംവിധാനം എയർടെൽ അവതരിപ്പിച്ചു.
ഓവർ ദി ടോപ് (ഒ.ടി.ടി) ആപ്പുകൾ, ഇ-മെയിലുകൾ, ബ്രൗസറുകൾ, വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എസ്.എം.എസുകൾ പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലെ ഉപദ്രവകാരികളായ വെബ്‌സൈറ്റുകളെ തത്സമയം തിരിച്ചറിഞ്ഞ് തടയാൻ സാധിക്കുന്നതാണിത്.
ഈ സംവിധാനം സ്‌പാമായി കണ്ടെത്തുന്ന വെബ്‌സൈറ്റിലേക്ക് കടക്കാൻ ഉപഭോക്താവ് ശ്രമിച്ചാൽ പേജ് ലോഡ് ആകുന്നതിനെ തടയുകയും വ്യക്തമായ കാരണം വിശദീകരിക്കുകയും ചെയ്യും.
എല്ലാ എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും അധിക ചെലവില്ലാതെ ഈ സേവനം ഉപയോഗിക്കാമെന്ന് ഭാരതി എയർടെൽ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിത്തൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |