ഒന്ന്, രണ്ട് സെമസ്റ്റർ എംഎ സോഷ്യോളജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ആറാം സെമസ്റ്റർ ബിടെക് ജൂൺ 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിപിഎ മ്യൂസിക് മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ 20 ന് നടത്തും.
അവസാന വർഷ ഡിഗ്രി മേഴ്സിചാൻസ് മെയിൻ, സബ്സിഡിയറി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ബി.ടെക് ലാറ്ററൽ എൻട്രി :
പ്രവേശന പരീക്ഷ ജൂൺ 15ന്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ജൂൺ 15ന് നടത്തും. ഓൺലൈനായി 20 വരെ അപേക്ഷാ ഫീസടയ്ക്കാം. മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
അപേക്ഷാതീയതി നീട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷാ കേരള, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ.സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി , പി.എം.ജി സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസനകേന്ദ്രത്തിലെ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ത്രി ഡി പ്രിന്റിംഗ് ഓപ്പറേറ്റർ എന്നീ 400 മണിക്കൂർ ദൈർഘ്യമുള്ള കേന്ദ്രസർക്കാർ അംഗീകൃത സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മേയ് 24 വരെ നീട്ടി. പത്താംതരം അടിസ്ഥാനയോഗ്യതയുള്ള 15 മുതൽ 23 വരെ പ്രായമുള്ള, മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം മുടങ്ങിയവർക്കും വിവിധ തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 9778447291
എം.ബി.എ എൻട്രൻസ്:
അപേക്ഷ 19വരെ
തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്രിന് www.cee.kerala.gov.in വെബ്സൈറ്റിൽ 19ന് ഉച്ചയ്ക്ക് 12വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
പോളിടെക്നിക് ലാറ്ററൽ എൻട്രി: അപേക്ഷ 30വരെ
തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തേക്ക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് 30നകം അപേക്ഷിക്കണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടിക വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്ക് : www.polyadmission.org/let.
ഓപ്പൺ യൂണിവേഴ്സിറ്റി:
പ്രൊജക്ട് റിപ്പോർട്ട്
മാർഗനിർദ്ദേശം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷൻ- ബി.എ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (അറബിക്/ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്കൃതം) പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിൽ പഠിതാക്കൾ സമർപ്പിക്കേണ്ട ഡിസ്സെർട്ടേഷൻ/പ്രൊജക്ട് റിപ്പോർട്ട് (ക്രെഡിറ്റ് - 6) സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ യൂണിവേഴ്സിറ്റിയുടെ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പഠിതാക്കൾ മാർഗനിർദ്ദേശത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കുസാറ്റ്: സി.യു.ഇ.ടി സ്കോർ
അപ്ഡേറ്റ് ചെയ്യാം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-2025) സ്കോറുള്ള അപേക്ഷകർക്കായി നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുതിയ രജിസ്ട്രേഷൻ/സ്കോർ അപ്ഡേഷൻ 22വരെ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in ഫോൺ: 0484-2577100
അഭിമുഖം
തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ കരാർ നിയമനത്തിന് 21ന് അഭിമുഖം നടത്തും. യോഗ്യത : എസ്.എസ്.എൽ.സി. പ്രവൃത്തിപരിചയം അഭികാമ്യം. വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം.
ഓർമിക്കാൻ...
1. കുഫോസ് പി.ജി:- ജൂൺ ഒന്നിനു നടക്കുന്ന കുഫോസ് പി.ജി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 26 മുതൽ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. വെബ്സൈറ്റ്: www.kufos.ac.in
2. കുസാറ്റ് ക്യാറ്റ് ഉത്തര സൂചിക:- കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് & ടെക്നോളജി നടത്തിയ ക്യാറ്റ് - 2025 പൊതു പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ പ്രൊഫൈലിൽ ഉത്തര സൂചിക ലഭിക്കും. ഉത്തരങ്ങൾ സംബന്ധിച്ച് എതിർപ്പുകൾ ഉണ്ടെങ്കിൽ 18 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://admissions.cusat.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |