ആലപ്പുഴ: അമ്പലപ്പുഴയിലെ കുഞ്ചൻനമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരാമർശത്തിനെതിരെ വിമർശനവുമായി എച്ച്. സലാം എം.എൽ.എ. ' പ്രസ്താവന സർക്കാരിനെയും നിർമ്മാണത്തിന് നേതൃത്വം നൽകിയ കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാൻ ലക്ഷ്യംവച്ചാണ്. അനാവശ്യമായി ആക്ഷേപിക്കരുത്. പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടല്ല. തന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നുണ്ട്. അത് ഇനിയും കളഞ്ഞുകുളിക്കരുത്'- സലാം ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |