ന്യൂഡൽഹി: അംഗീകൃത താമസ കാലയളവ് കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുമെന്നും ഭാവിയിൽ സ്ഥിരം യാത്രാവിലക്ക് ചുമത്തുമെന്നും ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കൻ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് മുന്നറിയിപ്പ്. ഈ മാസം യു.എസ് എംബസി അനധികൃത കുടിയേറ്റം സംബന്ധിച്ച് നടത്തിയ മൂന്നാമത്തെ പോസ്റ്റാണിത്. വർക്ക് വിസകൾ, സ്റ്റുഡന്റ് വിസകൾ, ടൂറിസ്റ്റ് വിസകൾ തുടങ്ങിയ വിവിധ സമയബന്ധിത വിസകളിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നയമനുസരിച്ച് 30 ദിവസത്തിൽ കൂടുതൽ യു.എസിൽ താമസിക്കുന്ന എല്ലാ വിദേശ പൗരന്മാരും ഫെഡറൽ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |