പത്തനംതിട്ട: ഗീവർഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു.
2023ൽ ഗീവർഗീസ് മാർ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്
ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ പുനർനിയമനം നൽകി സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. വൈദിക സംഘത്തിന്റയും വിശ്വാസ സമൂഹത്തിന്റെയും ഭദ്രാസനത്തിന്റെയും ആവശ്യം പരിഗണിച്ചാണ് പുനർ നിയമനം നൽകുന്നതെന്ന് കാതോലിക്ക ബാവയുടെ ഉത്തരവിൽ പറയുന്നു. കുറിലോസിനെ വീണ്ടും ഭദ്രാസനാധിപനാക്കിയതിൽ പ്രതിഷേധിച്ച് സഹായ മെത്രാനായിരുന്ന ഗീവർഗീസ് ബർണബോസ് സ്ഥാനം രാജിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |