കൊച്ചി: ഡെയ്ംലർ ട്രക്ക് എ.ജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (ഡി.ഐ.സി.വി) കഴിഞ്ഞവർഷം നേടിയത് മികച്ച വിൽപ്പന വളർച്ച. വാണിജ്യവാഹന വ്യവസായത്തിന് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നിട്ടും ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് കമ്പനി നേടിയത്.
ശക്തമായ റീപ്ലേസ്‌മെന്റ് ഡിമാൻഡും മെച്ചപ്പെടുന്ന ഗതാഗത ആവശ്യങ്ങളുടെയും കരുത്തിൽ കമ്പനി 2,200 യൂണിറ്റുകൾ വിറ്റഴിച്ചു. 10.5 ശതമാനം വർദ്ധനയാണിത്. ബസ് കയറ്റുമതി 65.9 ശതമാനം വർദ്ധിച്ച് 1,000 യൂണിറ്റുകളായി. ഉയർന്ന നിലവാരത്തിൽ ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾക്കായുള്ള ആഗോള ഡിമാൻഡ് വിപണിയിൽ പ്രതിഫലിപ്പിച്ചു. കസ്റ്റമർ സർവീസ് വരുമാനം 1,381 കോടിയായി ഉയർന്നു, മുൻവർഷത്തെ അപേക്ഷിച്ച് 27.8 ശതമാനം വർദ്ധന രേഖപ്പെടുത്തി.
സാമ്പത്തികമായ വെല്ലുവിളികളിൽ ഇന്ത്യൻ വാണിജ്യ വാഹന വിപണി മൊത്തത്തിൽ 10 ശതമാനം ഇടിവ് നേരിട്ടെങ്കിലും, ഡി.ഐ.സി.വി സുസ്ഥിര വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടതായി ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് എം.ഡിയും സി.ഇ.ഒയുമായ സത്യകം ആര്യ പറഞ്ഞു. എട്ടുവർഷം കൊണ്ട് ഉപഭോക്തൃ സേവനവും അനുബന്ധ ഘടകങ്ങളുടെ ബിസിനസും ചേർന്ന് 2,200 കോടിയിലധികം വരുമാനം നേടി. നടപ്പുവർഷം കൂടുതൽ ഉത്പ്പന്നങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ വാണിജ്യ വാഹന വിപണിയിലെ വെല്ലുവിളികളെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |