കൊച്ചി: കിയയുടെ ഇലക്ട്രിക് എസ്.യു.വിയായ ഇ.വി 9, പ്രീമിയം എസ്.യു.വി ഇ.വി 6 മോഡലുകൾ കേരളത്തിൽ വില്പന ആരംഭിച്ചു. ആറു സീറ്റർ ലേ ഔട്ടിലാണ് ഇ.വി 9 എത്തുന്നത്. വാഹനത്തിന്റെ നീളം 5,015 എം.എം, വീതി 1,980 എം.എം, ഉയരം 1,780എം.എം എന്നിങ്ങനെയാണ്. 3,100എം.എം ആണ് വീൽബേസ്. ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്.
പത്ത് എയർ ബാഗുകൾ, മുന്നിലും പിന്നിലും വശങ്ങളിലും പാർക്കിംഗ് സെൻസറുകൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ സംവിധാനങ്ങൾ.
പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് തുടങ്ങിയവയ്ക്കു പുറമേ യന്ത്രഭാഗങ്ങളിലും നിരവധി പുതുക്കലുകളാണ് കിയ ഇ.വി 6 എത്തുന്നത്.
കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നടന്ന ചടങ്ങിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ പുതിയ മോഡലുകൾ അവതരിപ്പിച്ചു. ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വില
1.30 കോടി രൂപയാണ് കിയ ഇ.വി 9ന്റെ എക്‌സ്‌ഷോറൂം വില. 65.90 ലക്ഷം രൂപയാണ് ഇ.വി 6ന്റെ എക്‌സ്‌ഷോറൂം വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |