തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) റീജിയണൽ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ നടക്കും.വൈകിട്ട് 3.30ന് മാസ്കോട്ട് ഹോട്ടലിൽ മന്ത്രി പി.രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.ഐ.എ ഡയറക്ടറി മന്ത്രി കെ.രാജൻ പ്രകാശനം ചെയ്യും. 2026 ജനുവരിയിൽ കെ.എസ്.എസ്.ഐ.എയും മെട്രോ മാർട്ടും സംയുക്തമായി നടത്തുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുടെ ബ്രോഷർ മന്ത്റി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി മിർ മുഹമ്മദ് അലി, വ്യവസായ വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, ട്രഷറർ ബി.ജയകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |