വാഷിംഗ്ടൺ: പൗരന്മാർ അല്ലാത്ത വ്യക്തികൾ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ ഇടപാടുകൾക്കും മേൽ 5 ശതമാനം നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി യു.എസ്. ഇതുസംബന്ധിച്ച ബില്ലിന് യു.എസ് ബഡ്ജറ്റ് കമ്മിറ്റി അംഗീകാരം നൽകി. ബിൽ വൈകാതെ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചേക്കും. പാസായാൽ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അടക്കമുള്ള വിദേശികൾക്ക് (എച്ച് - 1 ബി പോലുള്ള നോൺ-ഇമിഗ്രന്റ് വിസയുള്ളവരും ഗ്രീൻ കാർഡ് ഉടമകളും അടക്കം) നാട്ടിലേക്ക് പണം അയക്കുന്നതിന് ചെലവേറും. നികുതി ബാധകമാകുന്ന ഏറ്റവും ചുരുങ്ങിയ തുക ബില്ലിൽ പറഞ്ഞിട്ടില്ലാത്തതിനാൽ ചെറിയ തുകയുടെ കൈമാറ്റങ്ങളെ പോലും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |