കോലഞ്ചേരി: പുത്തൻകുരിശ് കീഴ്പള്ളി വീട്ടിൽ സുഭാഷിന്റെ മകൾ കല്യാണി (നാലര) യെ അമ്മ സന്ധ്യ ചാലക്കുടി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതായി സൂചന.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി റൂറൽ എസ്.പി ഓഫീസിൽ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു. പിന്നാലെയാണ് ബന്ധുവിനെ വിളിച്ചുവരുത്തിയത്. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറിയുന്നത്. ഇയാളെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.
കസ്റ്റഡിയിൽ വാങ്ങും
കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവ് സന്ധ്യ (36)യെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ആലുവ കോടതിയിൽ ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ചെങ്ങമനാട് സി.ഐ സോണി മത്തായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |