1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായി
എട്ട് പദ്ധതികൾക്ക് നടപ്പുമാസം ആരംഭം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ അവതരിപ്പിച്ച 1,211 കോടി രൂപയുടെ നാല് നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി. 2,675 കോടിയുടെ എട്ട് പദ്ധതികൾക്ക് ഈ മാസം തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് ആൻഡ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നിവയ്ക്കാണ് തുടക്കമായത്. കല്യാൺ സിൽക്സ്, അത്താച്ചി, സതർലാൻഡ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവയുടെ പദ്ധതികളാണ് ഈ മാസം ആരംഭിക്കുന്നത്. ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ 1,117 കോടിയുടെ പദ്ധതികൾ ജൂണിൽ ആരംഭിക്കും.
ജെനോം സിറ്റി മാതൃകയിൽ പുതിയ പദ്ധതി
ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജെനോം സിറ്റി മാതൃകയിൽ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതിക്കും ഉടൻ തുടക്കമാകും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യും.
ആഗോള നിക്ഷേപക ഉച്ചകോടി ഉപദേശക സമിതി
തിരുവനന്തപുരം: ഇൻവെസ്റ്റ് കേരളയിലെനിക്ഷേപ വാഗ്ദാനങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാനായി സർക്കാർ ഉന്നതതല ഉപദേശക സമിതി രൂപീകരിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സമിതിയിൽ വ്യവസായ മന്ത്രി അദ്ധ്യക്ഷനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കെ. എസ്. ഐ. ഡി .സി മാനേജിംഗ് ഡയറക്ടർ കൺവീനറുമാകും.
മറ്റ് അംഗങ്ങൾ : സി.ഐ.ഐ, ഫിക്കി, കെ.എസ്.എസ്.ഐ.എ എന്നിവയുടെ കേരളത്തിലെ ചെയർമാൻമാർ, സി .ബാലഗോപാൽ (കെ എസ് ഐ ഡി സി ചെയർമാൻ), കെ.എസ്.ഐ. ഡി. സി ബോർഡ് അംഗങ്ങളായ അജു ജേക്കബ്(എം.ഡി സിന്തൈറ്റ് ) , സി. ജെ ജോർജ്(സി.എം.ഡി ജിയോജിത്), വി കെ മാത്യൂസ്(ചെയർമാൻ ഐ.ബി.എസ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |