കട്ടപ്പന: ഇരുപതേക്കർ അസീസി സ്‌നേഹാശ്രമത്തിൽ ധ്യാനത്തിനെത്തിയ വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരി മങ്ങാട്ടൂർ ചക്കുങ്ങൽ അജയകുമാർ (44) ആണ് പിടിയിലായത്. 15000 രൂപയിലേറെ വിലവരുന്ന 3 ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ധ്യാനത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ അധികൃതർ വാങ്ങി ആശ്രമത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇവിടെ ആരുമില്ലാത്ത സമയത്താണ് പ്രതി അതിക്രമിച്ചുകയറി ഫോണുകൾ കവർന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധികൃതർ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിരുന്നു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇതിൽ ഒരുകേസ് കട്ടപ്പന സ്റ്റേഷനിൽതന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കട്ടപ്പന എസ്.എച്ച്. ഒ ടി.സി മുരുകൻ, എസ്.ഐമാരായ ഷാജി എബ്രഹാം, കെ.വി ജോസഫ്. മധു ടി.ആർ, എ.എസ്.ഐ ലെനിൻ പി.എസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |