കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ വിജയശതമാനം സമീപ വർഷങ്ങളേക്കാൾ കുത്തനെ ഇടിഞ്ഞു. 77.82 % ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണവും കഴിഞ്ഞവർഷത്തേക്കാൾ താഴ്ന്നു. 2504 വിദ്യാർത്ഥികൾക്കാണ് ഇത്തവണ ജില്ലയിൽ ഫുൾ എ പ്ലസ് ലഭിച്ചത്.
ജില്ലയിൽ 134 സ്കൂളുകളിലായി 26086 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ പരീക്ഷ എഴുതിയ 25892 വിദ്യാർത്ഥികളിൽ 20150 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.
വർഷം - വിജയശതമാനം - ഫുൾ എ പ്ലസ്
2025- 77.82 %, 2504
2024- 78.10 %, 3353
2023- 83.91 %, 2957
2022 - 85.68 %, 2259
2021 - 88.83 %, 3786
ഓപ്പൺ സ്കൂളിൽ 47 % വിജയം
ജില്ലയിലെ ഓപ്പൺ സ്കൂൾ പ്ലസ് ടു വിഭാഗത്തിലും വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ ഇടിഞ്ഞു. കഴിഞ്ഞ വർഷം 47 % ആയിരുന്നു വിജയശതമാനം. 45.19 ആണ് ഇത്തവണത്തെ വിജയശതമാനം. ആകെ 768 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. പരീക്ഷ എഴുതിയ 748 വിദ്യാർത്ഥികളിൽ 338 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഏഴ് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വർഷം - വിജയശതമാനം - ഫുൾ എ പ്ലസ്
2025-45.19, 7
2024- 47%, 10
2023- 53.60 % - 8
2022- 49.38 % - 7
2021- 58.52 % - 8
വി.എച്ച്.എസ്.ഇയിൽ 73.67 %
ജില്ലയിലെ വി.എച്ച്.എസ്.ഇ വിജയശതമാനവും ഇത്തവണ ഇടിഞ്ഞു. 74.96 ശതമാനം പേർ കഴിഞ്ഞ തവണ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. ഇത്തവണ 73.67 ശതമാനം മാത്രമാണ്. ആകെ പരീക്ഷ എഴുതിയ 3555 വിദ്യാർത്ഥികളിൽ 2619 പേർ വിജയിച്ചു. മഞ്ഞക്കാല ഐ.ജി.എം.വി എച്ച്.എസ്.എസ് നൂറ് ശതമാനം വിജയം നേടി.
വർഷം - വിജയശതമാനം
2025- 73.67 %
2024- 74.96 %
2023- 82.54 %
2022- 87.77 %
2021- 86.6 %
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |