അങ്കമാലി: അങ്കമാലിയെ എറണാകുളം ജില്ലയിൽ ഐ.സ്.ഒ അംഗീകാരം നേടിയ ആദ്യത്തെ നഗരസഭയായി പ്രഖ്യാപിച്ചു. അംഗീകാര പത്രിക എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നഗരസഭയ്ക്ക് കൈമാറി. ചടങ്ങിൽ പുതിയ പട്ടികജാതി ഭവന സമുച്ചയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും കളക്ടർ നിർവഹിച്ചു. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പോൾ ജോവർ, ഷൈനി മാർട്ടിൻ, ലക്‌സി ജോയി, ജിത ഷിജോയ്, മാത്യു തോമസ്, ടി.വൈ ഏല്യാസ്, എ.വി രഘു, ഡി.പി.സി അംഗം റീത്ത പോൾ, കൗൺസിലർമാർ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, അസി.എക്‌സിക്യുട്ടീവ് എൻജിനിയർ ടി.വി. ശോഭിനി, ക്ലീൻ സിറ്റി മാനേജർ ആർ. അനിൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് സഖറിയ, സി.ഡി.എസ് ചെയർപേഴ്‌സൺ ലില്ലി ജോണി, കില ഫാക്കൽട്ടി ഗീതു, റിസോഴ്‌സ് പേഴ്‌സൺ പി. ശശി , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ തങ്കച്ചൻ വെബ്ലിയത്ത് എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |