മുംബയ്: റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് ഇത്തവണ ഡിവിഡന്റായി നൽകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക. 2024-2025 സാമ്പത്തിക വർഷത്തിലെ ഡിവിഡന്റായി 2.69 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകുന്നത്. ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയാണ് സർക്കാരിന് റിസർവ് ബാങ്ക് കൈമാറിയത്. 2023ൽ ഇത് 84,416 കോടിയായിരുന്നു. ഇത്തവണ 2,68,490.07 കോടി രൂപയുടെ മിച്ചമാണ് കേന്ദ്രസർക്കാരിന് കൈമാറാൻ ബോർഡ് തീരുമാനിച്ചതെന്ന് ആർ.ബി.ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സർക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിലൂടെ കൂടുതൽ മേഖലകളിൽ നേട്ടമുണ്ടാക്കാനാവുമെന്നും ആർ.ബി,ഐ വ്യക്തമാക്കി. മറ്റ് കേന്ദ്രബാങ്കുകളെ പോലെ റിസർവ് ബാങ്കിലേക്കും എല്ലാ വർഷവും മിച്ച തുക വന്നുചേരും, ഇതിൽ ഒരുഭാഗമാണ് കേന്ദ്ര സർക്കാരിന് കൈമാറുന്നത് ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |