ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന് മുകളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള 500 കിലോമീറ്റർ ചുറ്റളവിൽ ഇന്നലെയും ഇന്നുമായി മൂന്ന് മണിക്കൂർ വീതം ആകാശ പാത അടച്ചത് മിസൈൽ പരീക്ഷണത്തിനാണെന്ന് അഭ്യൂഹം.
ഈ സമയത്ത് സിവിലിയൻ വിമാനങ്ങളുടെ യാത്ര വിലക്കി മേയ് 16ന് നോട്ടീസ് ടു എയർമാൻ (നോട്ടാം) ഉത്തരവ് ഇറക്കിയിരുന്നു. പലപ്പോഴും മിസൈൽ പരീക്ഷണങ്ങൾക്കും സൈനിക അഭ്യാസങ്ങൾക്കും വേണ്ടിയാണ് ഇവ പുറപ്പെടുവിക്കാറ്. രാവിലെ 7-10, ഉച്ചയ്‌ക്ക് 1:30-4:30 സമയത്ത് വ്യോമമേഖല അടയ്‌ക്കുമ്പോൾ ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ തടസപ്പെടും.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടുന്ന മേഖല ഇന്ത്യയുടെ പതിവ് മിസൈൽ പരീക്ഷണ വേദിയാണ്. 2025 ജനുവരിയിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചത് ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |